
കോട്ടയം. ജില്ലയിലെ അടിയന്തരാവസ്ഥ വിരുദ്ധ സമരം എന്ന പുസ്തകം ജന്മഭൂമി മുൻ ചീഫ് എഡിറ്റർ പി. നാരായണൻ ഭാരതീയ മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യന് നൽകി പ്രകാശനം നിർവഹിച്ചു. വിശ്വഹിന്ദു പരിഷത്ത് ക്ഷേത്രീയ ധർമ്മ പ്രസാർപ്രമുഖ് വി.മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഒഫ് ദി എമർജൻസി വിക്ടിംസ് ജില്ലാ പ്രസിഡന്റ് പി.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ആർ മോഹനൻ, പി.ജയകുമാർ, അഡ്വ. എം.എസ് കരുണാകരൻ, പ്രൊഫ. പി ഹരിലാൽ, വി.എസ് കനകരാജൻ, കെ. ശിവദാശ്, തുളസിദാസ് തുടങ്ങിയവർ പങ്കെടുത്തു.