kottayam

കോട്ടയം. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി കോട്ടയം റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകളുടെ നവീകരണം നവംബർ ആദ്യം പൂർത്തിയാക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. റെയിൽവേ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുൻവശത്തെയും പാർക്കിംഗ് ഭാഗത്തെയും ടാറിങ് ജോലികളും 5 ന് മുൻപ് പൂർത്തിയാക്കും. നാഗമ്പടം ഗുഡ് ഷെഡ് റോഡ് സഞ്ചാരിയോഗ്യമാക്കി 10ന് മുൻപ് തുറന്നു നൽകും. നാഗമ്പടം ഭാഗത്തു നിന്നു ഗുഡ് ഷെഡ് റോഡ് വഴി കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റേഷനിലേക്ക് എത്തും വിധമാണ് ക്രമീകരണം. ട്രോളി പാത്തും 15 നുള്ളിൽ പൂർത്തിയാക്കും.