പൊൻകുന്നം: നാഷണൽ എക്‌സർവീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ ദക്ഷിണമേഖല നേതൃപരിശീലന ക്യാമ്പിൽ വിമുക്തഭടന്മാരെ ആദരിച്ചു. 2022ലെ മികച്ച സംഘടനാപ്രവർത്തനത്തിനുള്ള എക്‌സലൻസ് അവാർഡ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.ആർ വിജയൻ നായർക്ക് സീനിയർ വൈസ് പ്രസിഡന്റ് ജി.പി നായർ സമ്മാനിച്ചു. കോട്ടയം ജില്ലാ രക്ഷാധികാരിയും മുതിർന്ന അംഗവുമായ ബി.ചന്ദ്രശേഖരൻ നായരെ ആന്റോ ആന്റണി എം.പി ആദരിച്ചു. എ.ആർ കുട്ടപ്പൻ നായർ, കെ.എസ് തോമസ്, ടി.കെ പത്മകുമാരി എന്നിവരെയും ആദരിച്ചു. അഖിലേന്ത്യ സീനിയർ വൈസ്‌ ചെയർമാൻ വി.എസ് ജോൺ, സംസ്ഥാന പ്രസിഡന്റ് എം.പി ഗോപിനാഥ്, ജനറൽ സെക്രട്ടറി കെ.എം പ്രതാപൻ, അഖിലേന്ത്യ പി.ആർ.ഒ എം.ടി.ആന്റണി, ദക്ഷിണമേഖലാ പ്രസിഡന്റ് അലക്‌സ് മുളവന, സെക്രട്ടറി ബെന്നി ചാക്കോ, ഓർഗനൈസിംഗ് സെക്രട്ടറി ജോസഫ് പി.തോമസ്, ജില്ലാപ്രസിഡന്റ് വി.കെ.മത്തായി, സെക്രട്ടറി ഡി.മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.