പൊൻകുന്നം: ബി.എസ്.എൻ.എൽ എക്‌സ്‌ക്ലൂസീവ് ലോക്കൽ കേബിൾ ഓപ്പറേറ്റേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാഘടകം രൂപീകരിച്ചു. ബി.എസ്.എൻ.എൽ ഒപ്ടിക്കൽ ഫൈബർ കേബിൾ കണക്ഷനുകൾ മാത്രം നൽകുന്ന ഫ്രാഞ്ചൈസികളും തൊഴിലാളികളും ഉൾക്കൊള്ളുന്നതാണ് സംഘടന. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.ഡി.ബൈജു ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ജില്ലാസെക്രട്ടറി പി.എൻ.സോജൻ, പി.ബി.സുരേഷ്‌കുമാർ, വി.ആർ.രജീന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു. ബിനോ കെ.പോൾ (പ്രസി.), പി.ബി.സുരേഷ്‌കുമാർ (സെക്ര.), സി.ജി.സുജിത്(ഖജാ.) എന്നിവർ ഭാരവാഹികളായി ജില്ലാകമ്മിറ്റിയെ തിരഞ്ഞെടുത്തു.