
അയ്മനം: അയ്മനം കൈരളി യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 8-ാമത് മത്സരവള്ളംകളി 30ന് തൊള്ളായിരം പാലത്തിനു സമീപം കൈരളി നഗറിൽ നടക്കും. സാസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മത്സര വള്ളംകളിയോടനുബന്ധിച്ച് വഞ്ചിപ്പാട്ട് മത്സരവും നടത്തും. നിരവധി രാഷ്ട്രീയ, സാംസ്കാരിക, ജനപ്രതിനിധികളും പങ്കെടുക്കും. ഒരാൾ, രണ്ടാൾ. മൂന്നാൾ, നാലാൾ, അഞ്ചാൾ, ഏഴാൾ, 11 ആൾ തുഴയുന്ന വള്ളങ്ങളുടെ മത്സരങ്ങളാണ് നടക്കുന്നത്. മത്സരവള്ളംകളിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 98 46 83 83 23, 99 46 59 94 72, 82 81 97 88 50, 79 94 29 87 07. എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.