ചിറക്കടവ്: അന്ധവിശ്വാസത്തിനെതിരെ ഉണരുക എന്ന ആശയവുമായി ബാലസംഘം വാഴൂർ ഏരിയ കമ്മിറ്റി സ്‌നേഹസദസ് സംഘടിപ്പിച്ചു. തേക്കേത്തുകവലയിൽ നടന്ന സദസ് ഡോ.ലിനു എം. തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഭിനവ് പി.എസ് അദ്ധ്യക്ഷനായി. സമീര വിജയൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഞ്ജു ബിജു, ശ്രീജിത്ത് ശ്രീകുമാർ,കെ.ആർ ഷാജി, കെ.ആർ അഭിജിത് തുടങ്ങിയവർ സംസാരിച്ചു.