ചങ്ങനാശേരി: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പൂവം എ.സി കോളനിയിൽ ഉണ്ണിത്തര വീട്ടിൽ മനു(29) നെയാണ് കാപ്പാ ചുമത്തി കരുതൽ തടങ്കൽ പ്രകാരം വിയ്യൂർ ജയിലാക്കിയത്. ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചങ്ങനാശേരി, ചിങ്ങവനം എന്നീ സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളും വധശ്രമമടക്കമുളള കേസുകളും നിലവിലുണ്ട്.