കോട്ടയം : എസ്.എഫ്.ഐ - കെ.എസ്‌.യു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. ബസേലിയോസ് കോളേജിലെ വിദ്യാർത്ഥികളായ മുഹമ്മദ് റിസ്വാൻ, ആൽവിൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. കെ.എസ്.യു പ്രവർത്തകരായ ഇരുവരും വാരിശ്ശേരിയിലെ ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോഴാണ് സി.എം.എസ് കോളേജ് റോഡിൽ സംഘർഷമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ റിസ്വാനെ ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വെ​സ്റ്റ് പൊലീസ് കേസെടുത്തു.