ഏറ്റുമാനൂർ : ഏറ്റുമാനൂരിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവന ചെയ്ത പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് നടക്കും. ഏറ്റുമാനൂർ പൗരാവലിയുടെയുടെ നേതൃത്വത്തിൽ ജനകീയ ഉത്സവമായിട്ടാണ് ബൈപാസ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന പരിപാടികൾ നടത്തുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണയോഗം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. വിവിധ രാഷ്ട്രീയ നേതാക്കളായ അഡ്വ. ബിനു ബോസ്, ബാബു ജോർജ്,ജോസ് ഇടവഴിക്കൻ,രാജീവ് നെല്ലിക്കുന്നേൽ ,ടോമി പുളിമാൻതുണ്ടം,കെ എൻ വേണുഗോപാൽ, ഇ എസ് ബിജു ,
എക്‌സിക്യൂട്ടീവ് എൻജിനിയർ ജോസ് രാജൻ കെ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ലൗലി ജോർജ് ചെയർമാനും നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു കൺവീനറുമായി 51 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.
ഉദ്ഘാടനത്താേടനുബന്ധിച്ച് നവംബർ 3 രാവിലെ 10.30 ന് വാദ്യമേളങ്ങളുടെയും കാലാരൂപങ്ങളുടെയും അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്രയും റോഡ് ഷോയും സംഘടിപ്പിയ്ക്കും. തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് റോഡ് നാടിനു സമർപ്പിക്കും. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷനാകും.