വൈക്കം : വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുമ്മേൽ ഭഗവതിയ്ക്കും ശ്രീനാരായണപുരത്തപ്പനും പരിവാരങ്ങൾക്കും വരവേല്പ് നൽകാൻ വടക്കേനടയിൽ അഷ്ടമിവിളക്കു പന്തൽ നിർമ്മിക്കും. വടക്കേനട അഷ്ടമിവിളക്കുപന്തൽ കമ്മി​റ്റിയുടെ നേതൃത്വത്തിലാണ് വിളക്കു പന്തൽ നിർമ്മിക്കുന്നത്. പൊതുമരാമത്ത് ഓഫീസിനു മുൻവശത്തു നിന്നും വടക്കേനട ഗോപുരം വരെ നൂറുക്കണക്കിന് നിലവിളക്കുകൾ തെളിയിച്ചും പുഷ്പങ്ങൾ വിരിച്ചുമാണ് വരവേൽപ്പ് ഒരുക്കുന്നത്. നിർമ്മാണ പ്രവർത്തനം വൈക്കം വിജയ ഫാഷൻ ജൂവലറി എം.ഡി ജി.വിനോദ് ഉദ്ഘാടനം ചെയ്തു. വടക്കേനട ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരികളായ എം.കെ സുകുമാരൻ, പീതാംബരൻ, പ്രസിഡന്റ് അശോകൻ വെള്ളവേലി, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ശ്രീഹർഷൻ, ജോയിന്റ് സെക്രട്ടറി കെ.വി.ജീവരാജ്, ട്രഷറർ രാജീവ്, ജോയിന്റ് ട്രഷറർ ഹരി, ടി.എം.ബിനോയ്, ബിനു ,സുര, പൊന്നൻ, ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.