തലയോലപ്പറമ്പ് : വടകര വിളക്കുമാഠം പാടശേഖരത്തിൽ കൃഷിയ്ക്ക് ആവശ്യമായ ജലം ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ വടകര മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. തട്ടാവേലി നീർപ്പാറ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ചാലുങ്കൽ പാലം പുതുക്കി പണിയുന്നതിനായി തോടിനുകുറുകെ ബണ്ട് നിർമിച്ചതുമൂലം, വിളക്കുമാഠം പാടശേഖരത്തിലെ നൂറ് ഏക്കറോളം വരുന്ന കൃഷിയിടത്തിൽ ജലം ലഭിക്കാത്തതിനാൽ കൃഷി തടസപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബണ്ട് പൊളിച്ചുനീക്കി കൃഷിക്ക് ആവശ്യമായ ജലം എത്തിക്കാൻ അടയന്തിര നടപടി സ്വീകരിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. കിസാൻസഭ തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അനി ചെള്ളാങ്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ബഷീർ വടയത്ര അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എം മുരളീധരൻ, കെ.സി സജി, കെ.എം സുധർമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ബഷീർ വടയത്ര (പ്രസിഡന്റ്), എ.കെ.സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്), എൻ.വി.ജയകുമാർ (സെക്രട്ടറി), ഹരിലാൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.