വൈക്കം : ടി വി.പുരം നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് കൊട്ടാരപ്പള്ളി യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം കൺവൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അതുൽ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സജീവ്.ബി ഹരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു, മേഖലാ പ്രസിഡന്റ് അമൽ കൃഷ്ണ, സെക്രട്ടറി അഖിൽ, ജോയിന്റ് സെക്രട്ടറി ശ്രീജി ഷാജി എന്നിവർ പ്രസംഗിച്ചു.