prethishm

കോട്ടയം. കുടിശികയായ 4 ഗഡു ക്ഷാമബത്ത അനുവദിക്കണമെന്നും ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ, യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് ഓർഗനൈസേഷൻ എന്നിവർ സംയുക്തമായി എം.ജി സർവകലാശാലയിൽ പ്രതിഷേധ പ്രകടനം നടത്തി. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് വി.എസ് ഗോപാലകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി എൻ.മഹേഷ്, ടീച്ചേഴ്‌സ് ഓർഗനൈസേഷൻ പ്രസിഡന്റ് പ്രൊഫ.ഹരിലക്ഷ്മീന്ദ്രകുമാർ, ഡോ.ബിനു ജോർജ് വർഗീസ്, എഫ്.യു.ഇ.ഒ വൈസ് പ്രസിഡന്റ് പ്രദീപ്, ജോസ് മാത്യു, എൻ.എസ് മേബിൾ, എൻ.നവീൻ, ജോബിൻ ജോസഫ്, എസ്.പ്രമോദ്, കെ.കാമരാജ്, എസ്.സുജ, അഖിലേഷ്, രഘുകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.