fst-aid

നെടുംകുന്നം. നെടുംകുന്നം പഞ്ചായത്തിലെ 12 സ്‌കൂളുകളിൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോക്‌സ് വിതരണം ചെയ്തു. റീജിയൺ ചെയർപേഴ്‌സൺ ബിജു അലക്‌സ് ഗവൺമെന്റ് ഹൈസ്‌കൂൾ എച്ച്.എം കെ.സുമയ്ക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ജോസഫ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ശ്രീജിത്ത്, വി.എ ചാക്കോ, ജെറിൻ ജോസ്, ജസ്റ്റിൻ പടിയറ, സുജോ ലൂക്ക് ജോൺ, ബിനു നെച്ചിക്കാട്ട്, ധനേഷ് സ്‌കറിയ, ഗൈഡ് എബ്രഹാം ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. മറ്റ് 11 സ്‌കൂളുകളിലെ അദ്ധ്യാപകരും കിറ്റുകൾ ഏറ്റുവാങ്ങി.