
പാമ്പാടി. പാമ്പാടി ബ്ലോക്ക് ക്ഷീര വികസന വകുപ്പ്, കർഷക സമ്പർക്ക പരിപാടി, അരീപ്പറമ്പ് മണർകാട് ഗ്രാമപഞ്ചായത്തിലെ വ്യവസായ സഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ക്ഷീരകർഷക സമ്പർക്ക പരിപാടി മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ സംഘം പ്രസിഡന്റ് ഫിലിപ് സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, പഞ്ചായത്ത് അംഗം പൊന്നമ്മ രവി, അക്രെഡിറ്റഡ് എൻജിനിയർ ടിന്റുമോൾ ജോസഫ്, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ എം.വി കണ്ണൻ, ഡയറി ഫാം ഇൻസ്ട്രക്ടർ അഖിൽദേവ്, വി.സി.സ്‌കറിയ, ജോബിൻ തോമസ് എന്നിവർ പങ്കെടുത്തു.