lensfed

ചങ്ങനാശേരി. ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആന്റ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ചങ്ങനാശേരി ഏരിയാ കൺവെൻഷൻ അർക്കാലിയ ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയിംസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. എ.പ്രദീപ്കുമാർ, കെ.സന്തോഷ്‌കുമാർ, കെ.കെ.അനിൽകുമാർ, ജോഷി സെബാസ്റ്റ്യൻ, കെ.എൻ.പ്രദീപ്കുമാർ, പി.എസ് റോയി, ടി.സി ബൈജു, പി.എ നെജിമോൻ, എ.എ ജോസഫ്, പോൾ ആന്റണി, ജോൺസൺ ജോൺ, എസ്.അജിത്, നാരായണ ശർമ്മ, സിബി ജേക്കബ്, മാത്യൂസ് ആന്റണി, ജോസഫ് സെബാസ്റ്റ്യൻ, ചെറിയാൻ മാത്യു, റെജി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.