lehari-

ചങ്ങനാശേരി. യോദ്ധാവ് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കെ.എച്ച്.ആർ.എ ചങ്ങനാശേരി യൂണിറ്റും ജനമൈത്രി പൊലീസും ചേർന്ന് ഗവൺമെന്റ് ഹൈസ്‌കൂളിൽ ബോധവത്ക്കരണ പരിപാടി നടത്തി. ജനമൈത്രി പൊലീസ് എ.എസ്.ഐ മുഹമ്മദ് ഷെഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഥമ അദ്ധ്യാപകൻ സത്യൻ ചെറിയ തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ ജെ.ബി ദിവ്യ, കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, സി.പി.ഒ മിനിമോൾ ജോസഫ്, യൂണിറ്റ് പ്രസിഡന്റ് പി.എസ് ശശിധരൻ, അദ്ധ്യപകരായ സൂസൻ ജോസഫ്, ടി.എ മാർട്ടിൻ, യൂണിറ്റ് സെക്രട്ടറി എ.കെ ബഷീർ എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.