കോട്ടയം: പൊലീസ് സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ഫോട്ടോ എക്‌സിബിഷൻ ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെ കോട്ടയം വൈ.എം.സി.എ ഹാളിൽ നടക്കും. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഫോട്ടോ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യം.