bineesh-

കോട്ടയം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടു കടത്തി. കുറിച്ചി എണ്ണയ്ക്കാച്ചിറ പാറശ്ശേരി വീട്ടിൽ ഔട്ട് ബിനീഷ് എന്നറിയപ്പെടുന്ന ബിനീഷിനെയാണ് (35) ജില്ലയിൽ നിന്ന് നാടു കടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി ജില്ലയിലെ കുറിച്ചി, എണ്ണയ്ക്കാച്ചിറ, ചേലാറ, സ്വാമികവല എന്നിവിടങ്ങളിൽ വധശ്രമം, സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, സ്ത്രീകൾക്ക് മാനഹാനിയുണ്ടാക്കുകയും ആക്രമിയ്ക്കുകയും ചെയ്യുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.