കടുത്തുരുത്തി : യുവാക്കളെ ആക്രമിച്ച കേസിൽ കടുത്തുരുത്തി ആപ്പാഞ്ചിറ കാനാട്ട് അക്ഷയ് (25), മുളക്കുളം പെരുവ മാവേലിത്തറ മാത്യൂസ് (23), വടയാർ മിഠായിക്കുന്നം പനച്ചിക്കാലായിൽ അബ്ദുൾ (27), നീണ്ടൂർ ഓണംതുരുത്ത് ചെറുകര തെക്കേതിൽ അനന്ദു (25), വടയാർ മിഠായിക്കുന്നം പരുത്തിക്കാട്ട്പടി രാഹുൽ എസ് (27) എന്നിവരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കഴിഞ്ഞ ദിവസം ആപ്പാഞ്ചിറ റെയിൽവേ പാലത്തിന് താഴെ ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കളെ സംഘംചേർന്ന് മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ ഗാന്ധിനഗറിൽ നിന്നും പിടികൂടി. 2021ൽ ആന്ധ്രയിൽ കഞ്ചാവ് കേസിൽ പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് അക്ഷയ്. കടുത്തുരുത്തി എസ്.ഐ വിപിൻ ചന്ദ്രൻ, എസ്.ഐ റോജി, സി.പി.ഒ മാരായ സജി കെ.പി, പ്രവീൺകുമാർ എ.കെ, റിജോ തുടങ്ങിയവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.