പാലാ: ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി റാണി ജോസ് (കേരള കോൺ.(എം) തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് ധാരണ പ്രകാരം മുൻ പ്രസിഡന്റ് റൂബി ജോസ് രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ പഞ്ചായത്തു കമ്മിറ്റിയിൽ എൽഡിഎഫിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. എൽ.ഡി.എഫിന് 8 അംഗങ്ങളും യു.ഡി.എഫിന് 5 അംഗങ്ങളുമാണുള്ളത്. രണ്ട് തവണ കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും രണ്ടു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു റാണി ജോസ്. കേരള വനിതാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റു കൂടിയാണ്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റാണി ജോസിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി, ഫിലിപ്പ് കുഴികുളം, തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവർ അഭിനന്ദിച്ചു.
വനിതാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയും അനുമോദിച്ചു. പെണ്ണമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലീന സണ്ണി, ബെറ്റി ഷാജു, റൂബി ജോസ്, ബിജി ജേജോ എന്നിവർ പ്രസംഗിച്ചു.