കോട്ടയം: ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിരമിച്ച ബാങ്ക് ജീവനക്കാർ കോട്ടയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയ്ക്ക് മുന്നിൽ ധർണ നടത്തി. പെൻഷൻ, ഫാമിലി പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കുക, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, കേരള ബാങ്ക് ജിവനക്കാരുടെ പെൻഷൻ ബാങ്ക് വഹിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു. സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി ഷീജ അനിൽ ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ആർ.എഫ് ജില്ലാ പ്രസിഡന്റ് സി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.സുരേഷ്, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. ശ്രീധരൻ നായർ സ്വാഗതവും ജില്ല സെക്രട്ടറി ആർ.എ.എൻ റെഡ്യാർ നന്ദിയും പറഞ്ഞു. എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന ജില്ലാ കൺവെൻഷൻ എ.കെ.ബി.ആർ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.പി. ഷാ, എബ്രാഹാം തോമസ്, കെ.ശശിചന്ദ്രൻ എന്നിവർ പങ്കെടുത്തു.