അയ്മനം: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റുമാനൂർ ബ്ലോക്ക് തല ക്ഷീരസംഗമത്തിന് സംഘാടക സമിതി രൂപീകരിച്ചു. അയ്മനം പഞ്ചായത്തിലെ പരിപ്പ് ക്ഷീരോല്പാദക സഹകരണ സംഘത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിയ്ക്കുന്നത്. ഏറ്റുമാനൂർ ബ്ലോക്ക് തലത്തിൽ പ്രവർത്തിയ്ക്കുന്ന 18 ക്ഷിരോല്പാദക സംഘങ്ങൾ പങ്കെടുക്കും. കന്നുകാലി പ്രദർശനം, സെമിനാറുകൾ, സമ്മേളനങ്ങൾ എന്നിവ ക്ഷീരോത്സവത്തിന്റെ ഭാഗമായി നടക്കും. അയ്മനം പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷീര വികസന ഓഫീസർ രാജി എസ് മണി, ഡി.എഫ്.ഐ അഞ്ജന, ക്ഷീരസംഘം സെക്രട്ടറിമാരായ ബിജു കെ.പി എന്നിവർ സംസാരിച്ചു.