കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആശ പ്രവർത്തകർക്കുള്ള ചതുർദിന പരിശീലന പരിപാടി ആറുന്നൂറ്റിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സെലീനാമ്മ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിജു ഫിലിപ്പ് വിഷയവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു പ്രസംഗിച്ചു. ഹെൽത്ത് സൂപ്പർ വൈസർ മുഹമ്മദലി, പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സൂപ്പർ വൈസർ ബ്രിജിത്തമ്മ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ സുഗതൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആന്റണി ലിനേഷ്, പി. ആർ. ഓ നിത എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.