ചെറുവള്ളി: പുളിച്ചുമാക്കൽ ഡി.വി.ജി.എൽ.പി സ്‌കൂളിന് എൽ.എസ്.എസ് പരീക്ഷയിൽ കറുകച്ചാൽ ഉപജില്ലയിൽ ഒന്നാംസ്ഥാനം. ഉപജില്ലയിൽ ആകെയുള്ള 55 എൽ.എസ്.എസ് സ്‌കോളർഷിപ്പ് ജേതാക്കളിൽ ഒൻപതുപേരും ഡി.വി.സ്‌കൂളിൽ നിന്നാണ്. ആരുഷ് ജ്യോതി, അമേയ വിജയകുമാർ, അഡോൺ അഭിലാഷ്, ടി.എ.അർഷിത, അനിരുദ്ധ് ആർ.നായർ, ഗോപിക അനീഷ്, ഗൗതം കൃഷ്ണ, നവനീത് എം.നായർ, വൈഷ്ണവ് രാജ് തുടങ്ങിയവരാണ് സ്‌കോളർഷിപ്പ് നേടിയത്.