ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തിലെ തൂപ്രംതോട് കുരിയിലമുക്ക് തോട്ടുങ്കൽ മുളയ്ക്കാംതുരുത്തി തോട് എന്നിവയുടെ പോള നീക്കം ചെയ്യലും വൃത്തിയാക്കലും അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടനാട് പാക്കേജ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ പദ്ധതിയിൽ നിന്ന് 5 ലക്ഷം രൂപ വിനിയോഗിച്ചാണ് വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. വൃത്തിയാക്കുന്നതിലൂടെ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്ക് ജലഗതാഗതം നടത്തി ജലസേചനത്തിനും മറ്റ് കാർഷിക പ്രവർത്തനങ്ങൾക്കും സഹായകരമാകും. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല തോമസ്, ബ്ലോക്ക് മെമ്പർ ലൈസമ്മ ആന്റണി, വാർഡ് മെമ്പർ ജിജി ബൈജു, എ.ഇ ജോജു സി. കുര്യൻ, ജോൺസൺ അലക്‌സാണ്ടർ, പി.എൻ. രാജപ്പൻ, പാടശേഖരസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.