കുമരകം:ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവം 30ന് നടക്കും. ഉഷേന്ദ്രൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. ഷഷ്ഠിപൂജ, പഞ്ചാമൃതാഭിഷേകം, അഭിഷേക കാവടി, പൊൻകാവടി, നാരങ്ങാ സമർപ്പണം, സുബ്രഹ്മണ്യ പൂജ തുടങ്ങിയ വിശേഷാൽ വഴിപാടുകളും നടക്കും.
കുമരകം മേജർ കുമരകം ശ്രീധർമ്മശാസ്താ ക്ഷേതത്തിലെ സ്കന്ദഷഷ്ഠിപൂജ 30ന് നടക്കും. രാവിലെ 6.30ന് ഗണപതിഹോമം, 10.30ന് ഷഷ്ഠിപൂജ എന്നി ചടങ്ങുകൾ നടക്കും. ക്ഷേത്രം ശാന്തി സന്ദൻ ശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും.