preethi-unnikrishnan

വൈക്കം. പഠനവും പഠിപ്പിക്കലും ഒരു കലാപ്രവർത്തനം പോലെയാണ് പ്രീതിക്ക്. ജ്യോതിഷം, വാസ്തുവിദ്യ എന്നിവ അടിസ്ഥാനമാക്കിയുള്ള നിരവധി മേഖലകളിൽ പ്രാഗത്ഭ്യം നേ‌ടാനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ആ അറിവ് അർഹതപ്പെട്ടവർക്ക് പകർന്നു കൊ‌ടുക്കുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആത്മനിർവൃതിയുടെ ആനന്ദത്തിലാണ് പ്രീതി. മെഡിക്കൽ ജ്യോതിഷം, ജമോളജി, ന്യൂമറോളജി, ആസ്‌ട്രോവാസ്തു, പാരമ്പര്യ വാസ്തുവിദ്യ, പിരമിഡോളജി, ആരോമവാസ്തു, ഹീലിങിൽ പ്രാണിക്, ക്രിസ്​റ്റൽ, സൈക്കോ തെറാപ്പി, ബാച്ച് ഫ്‌ളവർ തെറാപ്പി, സാംബവി തെറാപ്പി അങ്ങിനെ പോകുന്നു നേടിയെടുത്ത അറിവുകൾ.

തലയോലപ്പറമ്പ് കണിയാംപടിക്കൽ (കൃഷ്ണ) രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ പരേതനായ നീലകണ്ഠൻ നായരുടെയും ജയശ്രീയുടെയും മകളായ പ്രീതി ഡൽഹിയിലെ മയൂർ വിഹാറിലാണ് താമസം. ഡൽഹിയിൽ വിരളമായുള്ള വനിതാ ആസ്‌ട്രോ, വാസ്തു, ഹീലർമാരിൽ ഒരാളാണ് . വ്യത്യസ്തരായ മനുഷ്യരെയും അവരുടെ ജീവിത ശൈലിയും മനസിലാക്കാനായി രാജ്യത്തുടനീളം പലതവണ യാത്ര ചെയ്തു. വാസ്തുവിദ്യയിൽ ഗുജറാത്തിലെ ഡോ. ജിതിൻ, ബനാറസിലെ ഡോ. വാർഷ്‌ണേ, നക്ഷത്ര ജ്യോതിഷം, മെഡിക്കൽ ജ്യോതിഷം എന്നിവയിൽ ഡോ. റോമിക് തിവാരി, ഡോ. സുധിര ചന്ദ്രൻ, പ്രൊഫ.ഹരിഹരൻ എന്നിവരാണ് ഗുരുക്കൻമാർ, ഡൽഹിയിലെ ആസ്‌ട്രോവാസ്തു ഭാരതീയ വിദ്യാപീഠത്തിൽനിന്നും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

കൊവിഡ് കാലത്ത് മാനസിക സംഘർഷം അനുഭവിച്ച നിരവധി പേരെ സൗജന്യമായി ഹീലിങിലൂടെ സാന്ത്വനപ്പെടുത്തി. ന്യൂറോ ലിങ്കിസ്റ്റിക് പ്രോഗ്രാമും ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിംങ്, കളറിങ് എന്നിവയാണ് മറ്റ് മേഖലകൾ. റെയ്കി ഹിലിംഗിൽ മാസ്​റ്റർ ബിരുദവും വാസ്തുവിദ്യ കോഴ്‌സിൽ സ്വർണ മെഡലും ലഭിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ എടുക്കുന്നുണ്ട്. 2021ൽ ജ്യോതിഷ വാസ്തുരത്‌ന അവാർഡ്, 2022ൽ വൈക്കം മുഹമ്മദ് ബഷീർ അമ്മ മലയാളം കൂട്ടായ്മ അവാർഡ്, ഉത്തർപ്രദേശിലെ സനാതൻ സൻസ്‌കാർ സഭയുടെ ബെസ്​റ്റ് ഹീലർ അവാർഡ് എന്നിവ ലഭിച്ചു. മെക്കാനിക്കൽ എൻജിനീയറായ ഉണ്ണികൃഷ്ണനാണ് ഭർത്താവ്. ഏകമകൻ: വിനായക് കൃഷ്ണൻ.