തലയോലപ്പറമ്പ് : സി.പി.ഐ നാനാടം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ തോട്ടുചിറയിൽ ലഹരിവിരുദ്ധ സദസും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് പി.എസ്.അർജുൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ഉദയനാപുരം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.ഡി.സാബു, ബ്രാഞ്ച് സെക്രട്ടറി അജേഷ്, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരൻ, പൊന്നപ്പൻ, ഗീത ഷാജി എന്നിവർ പ്റസംഗിച്ചു. സിവിൽ പൊലീസ് ഓഫീസർ ജോസഫ് തോമസ്, സിവിൽ എക്‌സൈസ് ഓഫീസർ ആര്യ പ്രകാശ് എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.