വൈക്കം: കുറുപ്പന്തറ,കടുത്തുരുത്തി ,തലയോലപ്പറമ്പ് , പെരുവ, ആപ്പാഞ്ചിറ, വൈക്കം, ചെമ്പ്, വെച്ചൂർ എന്നീ മേഖലകളിലെ റെസിഡൻസ് അസോസിയേഷനുകളുടെ ജില്ലാ പ്രവർത്തകസമ്മേളനം വൈക്കത്ത് നടത്തി. ജില്ലാ പ്രസിഡന്റ് കെ.എം.രാധാകൃഷ്ണപ്പിള്ള ഉദ്ഘാടനം ചെയ്തു. പി.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജെ.ബാബു, പി.ബി.സോമൻ നായർ , റോബർട്ട്, പി.എം.സന്തോഷ് കുമാർ, കെ.ശിവപ്രസാദ്, മാധവൻകുട്ടി കറുകയിൽ, മധു.ആർ പണിക്കർ, ബിപിൻ, ആശാ ബിജു എന്നിവർ പ്രസംഗിച്ചു.