വൈക്കം: കെ.പി.എം.എസ് ജനറൽ സെക്രട്ടറി പി.എം വിനോദ് നയിക്കുന്ന പ്രാതിനിധ്യ പ്രക്ഷോഭയാത്രയ്ക്ക് വൈക്കത്ത് ബോട്ടുജെട്ടി മൈതാനത്ത് സ്വീകരണം നൽകി. പ്രസിഡന്റ് പി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സർക്കാരിനു സമർപ്പിച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതു വരെ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് ജാഥാ ക്യാപ്റ്റൻ പി.എം.വിനോദ് സ്വീകരണ യോഗത്തിൽ പറഞ്ഞു. സംസ്ഥാന നേതാക്കളായ കെ.കെ.പുരുഷോത്തമൻ, ആലങ്കോട് സുരേന്ദ്രൻ , വൈക്കം വിനോദ്, സി.റ്റി.അപ്പുക്കുട്ടൻ, ജിജി പുന്നപ്പൊഴി, ജില്ലാ സെക്രട്ടറി കെ.ശിവദാസൻ, എ.കെ.സതീശൻ, സുദർശനൻ, രമാകാന്തൻ, ഒ.കെ.ഉദയകുമാർ, സി.സുശീലൻ, സത്യപ്രകാശ്, ഉഷാ റെജി, ബീനാകുമാരി എന്നിവർ പ്രസംഗിച്ചു.