കോട്ടയം: മണിമല ഉള്ളായം മൂലേപ്ലാവിന് സമീപം ഓടിക്കൊണ്ടിരുന്ന ഓമ്‌നി വാനിന് തീപിടിച്ചു. ഇന്നലെ രാവിലെ 7.50 ഓടെയായിരുന്നു സംഭവം. പടയണിക്കാട് കണങ്ങനാൽ ഫിലിപ്പോസിന്റെ വാഹനമാണ് കത്തിനശിച്ചത്. പുല്ല് ചെത്തിയശേഷം തിരികെ വരുന്നതിനിടെ വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കാഞ്ഞിരപ്പള്ളി അഗ്നിശമനസേന സീനിയർ ഫയർ ഓഫീസർ ബി.എ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഷോർട്ട്‌സർക്യൂട്ടാവാം തീപിടുത്തതിന് ഇടയാക്കിയതെന്ന് സേനാധികൃതർ പറഞ്ഞു.