മുണ്ടക്കയം: പാലക്കുന്ന് ശ്രീധർമ്മശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനം സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ് നിർവഹിച്ചു. ശിവഗിരി മഠം വൈദിക ആചാര്യൻ ശിവനാരായണ തീർത്ഥ പങ്കെടുത്തു. പാലക്കുന്ന് ശ്രീധർമ്മശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പി. എൻ പുഷ്പാകരൻ, സെക്രട്ടറി പി. ആർ സുനിൽ, ട്രസ്റ്റ് അംഗങ്ങളായ ടി.എസ് സുന്ദരേശൻ, അഡ്വ. വി. ജെ സുരേഷ് കുമാർ, മുക്കുളം വിജയൻ തന്ത്രി, ക്ഷേത്രം മേൽശാന്തി വിഷ്ണു ശാന്തി, അഡ്വൈസറി ബോർഡ് അംഗങ്ങളായ ജോളി ജോബ്, എബ്രഹാം സ്വാമി,ട്രസ്റ്റ് കോർഡിനേറ്റർ അർജ്ജുൻ ടി എസ്, ട്രസ്റ്റ് എൻജിനീയർ ജയേഷ് മുണ്ടക്കയം, വെബ് സൈറ്റ് ഡെവലപ്പർ ജോമോൻ ടി ജോസ്, ട്രസ്റ്റ് മുൻ പ്രസിഡന്റ് രാജേന്ദ്രൻ പാലക്കുന്നേൽ, കോരുത്തോട് ശ്രീധർമ്മശാസ്താക്ഷേത്രം കമ്മിറ്റിയംഗം സാബു തുടങ്ങിയവർ പങ്കെടുത്തു.