പാലാ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഫോട്ടോ വീഡിയോ പ്രദർശനം സംഘടിപ്പിക്കും. യൂനിസെഫിന്റെ സഹകരണത്തോടെ നിയമസഭാ മ്യൂസിയം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 28ന് രാവിലെ 10ന് അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്‌സൺ സുഹ്‌റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിക്കും.
അലിഗഡ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ പി.കെ അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തും. അരുവിത്തുറ സെന്റ് ജോർജ്ജ് കോളജ് മാനേജർ ഫാ.ഡോ അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ആമുഖപ്രഭാഷണം നിർവഹിക്കും. നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ ആശംസകൾ അർപ്പിക്കും.
സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂർവങ്ങളായ ഫോട്ടോകളുടെയും ലഘു വീഡിയോകളുടെയും അനേകം കളക്ഷനുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ,കോളേജ് വിദ്യാത്ഥികൾക്കും, പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമായിരിക്കും.