
ചങ്ങനാശേരി. പാറേൽ സോഷ്യൽ സർവീസ് ട്രസ്റ്റ്, ചാസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാട്ടുപച്ച കാർഷിക വിപണനമേള അതിരൂപത വികാരി ജനറാൾ മോൺ.ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ.ജേക്കബ് വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ചാസ് ഡയറക്ടർ ഫാ.തോമസ് കുളത്തുങ്കൽ മുഖ്യപ്രഭാഷണവും ബാബു വള്ളപ്പുര ആമുഖ പ്രസംഗവും നടത്തി. മാടപ്പള്ളി അഗ്രികൾച്ചറൽ അസി.ഡയറക്ടർ അനീന സൂസൻ സക്കറിയ, തങ്കച്ചൻ പുല്ലുകാട്, ജോസുകുട്ടി കുട്ടംപേരൂർ എന്നിവർ പങ്കെടുത്തു. അഗ്രികൾച്ചർ അസി.എൻജിനീയർ വി.എസ് വിനിയ കാർഷിക സെമിനാർ നയിച്ചു. പാറേൽപള്ളി മൈതാനത്ത് രാവിലെ 9 മുതൽ വൈകിട്ട് 8 വരെയാണ് മേള.