കോട്ടയം: മീനച്ചിൽ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദർശന മൂല്യാധിഷ്ഠിത പഠനക്ലാസിന്റെ വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും 29ന് ഉച്ചയ്ക്ക് ഒന്നിന് യൂണിയൻ പ്രാർത്ഥനാഹാളിൽ നടക്കും. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വനിതാസംഘം ചെയർപേഴ്‌സൺ മിനർവ മോഹൻ അദ്ധ്യക്ഷത വഹിക്കും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം.പി സെൻ മുഖ്യപ്രഭാഷണം നടത്തും. പഠന ക്ലാസിന്റെ മുഖ്യആചാര്യൻ എ.ബി പ്രസാദ് കുമാർ അനുഗ്രഹപ്രഭാഷണം നടത്തും. ബിബിൻഷാൻ മോട്ടിവേഷൻ ക്ലാസ് നയിക്കുമെന്ന് വനിതാസംഘം കൺവീനർ സോളി ഷാജി അറിയിച്ചു.