കോട്ടയം: സർഗാഭാരതി അക്കാഡമി ഓഫ് മ്യൂസിക് ആൻഡ് ആർട്ട് (സാമാ) ആഭിമുഖ്യത്തിൽ കേരളപിറവി സംഗീതോത്സവം നവംബർ ഒന്നിന് വൈകിട്ട് കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. 101 കലാകാരൻമാർ ഒന്നിച്ച് ആലപിക്കുന്ന 'പഞ്ചരന്തകീർത്താനാലാപനമാണ് മുഖ്യ ആകർഷണം. വൈകിട്ട് 5ന് ഗോവ ഗവർണർ, അഡ്വ.പി.എസ് ശ്രിധരൻപിള്ള, ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ,തിരുവിഴ ജയശങ്കർ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ,എബ്രഹാം ഇട്ടിച്ചെറിയ, തുടങ്ങിയവർ പ്രസംഗിക്കും. സാമ ചെയർമാന റോയി പോൾ അദ്ധ്യക്ഷത വഹിക്കും.

കോട്ടയത്തിന്റെ അഭിമാനങ്ങളായ മുതിർന്ന സംഗീതജ്ഞന്മാരെ ആദരിക്കും. തുടർന്ന് നുറ്റിയൊന്നു സംഗീത ഗുരുക്കന്മാർ ത്യാഗരാജ സ്വാമികളുടെ പഞ്ചരത്‌നകൃതി ആലപിക്കും. സാമാ ഡയറക്ടർ ഫാ. ഡോ. എം.പി ജോർജ് ,പ്രൊ.ടൈറ്റസ് വർക്കി, ബ്രിജേൽ് ചിറത്തലാട്ട് കെ.വീരമണി ,കോട്ടയം ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.