vila

തിരുവാർപ്പ്. തട്ടാർക്കാട്, വെങ്ങാലിക്കാട്, മണലാടി പാടശേഖരത്തിലെ വിളവെടുപ്പ് ഉത്സവം 30ന് 3.30ന് എസ്.വി യോഗം ഗുരുദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പാടശേഖര സമിതി പ്രസിഡന്റ് പ്രസന്നൻ ശ്രീമംഗലം അദ്ധ്യക്ഷത വഹിക്കും. പൊന്നപ്പൻ കൈതാത്ത്‌ശ്ശേരി, തൊഴിലുറപ്പ് വനിതകൾ എന്നിവരെ ആദരിക്കും. അജയൻ കെ.മേനോൻ, റൂബി ചാക്കോ, നാസിയ സത്താർ, സാബു മുരിക്കവേലി, എ.എം ബിന്നു, പി.എ അബ്ദുൾ കരീം, റാണി പുഷ്പാകരൻ, മോഹൻദാസ് അമ്പലാറ്റിൽ, മേലേത്ത് പ്രതാപചന്ദ്രൻ, എ.ജി ചന്ദ്രൻ, പാടശേഖര സമിതി സെക്രട്ടറി ജഗദീഷ് , ട്രഷറർ ഷെറിൻ എന്നിവർ പങ്കെടുക്കും.