solar

കോട്ടയം. ഗാർഹിക ഉപയോക്താക്കൾക്കുള്ള കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ കാമ്പയിൻ കളക്ടറേറ്റിൽ നടന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. 40 ശതമാനം സബ്‌സിഡിയോടെ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിനായി അംഗീകൃത സോളാർ പാനൽ വിതരണക്കാരുമായി ഉപയോക്താക്കൾക്ക് സംവദിക്കാനും സ്‌പോട്ട് രജിസ്‌ട്രേഷൻ ചെയ്യാനുമുള്ള സൗകര്യം കാമ്പയിനിൽ ഒരുക്കിയിരുന്നു. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.നൗഷാദ് പദ്ധതി വിശദീകരിച്ചു. സൗര പ്രോജക്ട് എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ.ബൈജു, സൗര അസിസ്റ്റന്റ് എൻജിനീയർമാരായ പി.ആർ അനിൽ കുമാർ, ആന്റേഴ്‌സൺ സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.