കോട്ടയം: മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ നാലമ്പല സമർപ്പണവും സഹസ്രകലശവും 30 മുതൽ നവംബർ 6 വരെ നടക്കും.
പുതുക്കി പണികഴിപ്പിച്ച “നാലമ്പലത്തിന്റെ സമർപ്പണം നവംബർ 3ന് രാവിലെ 10.30ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി നിർവഹിക്കും. ഒക്ടോബർ 30 മുതൽ നവംബർ 6 വരെ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിവിധ തരത്തിലുള്ള ഹോമപൂജാദികളും സഹകലശപൂജയും നടക്കും. നവംബർ 6 ന് രാവിലെ 7.05 നും 9.16 നും മദ്ധ്യേ സഹസകലശാഭിഷേകം നടത്തും. 11 മുതൽ മഹാപ്രസാദമൂട്ട്. നവംബർ 3ന് വൈകിട്ട് 7 മുതൽ ആമേട ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പപൂജ, സർപ്പബലി ചടങ്ങുകൾ നടക്കും. എല്ലാ ദിവസങ്ങളിലും കാപ്ര ബ്രഹ്മദത്തൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഋഗ്വേദം മുറജപം ഉണ്ടായിരിക്കും. അഞ്ച് കോടിയോളം രൂപ നാലമ്പല നിർമ്മാണത്തിന് ചെലവ് വന്നതായി എം. ജി. രാഘവൻ, ആർ. രവി മനോഹർ, സുരേഷ്കുമാർ, പി അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.