പാലാ:ശബരിമല തീർത്ഥാനവും ജൂബിലി തിരുനാളും ഉത്സവങ്ങളും പടിവാതിലിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ പാലാ നഗരത്തിലെ പ്രധാന പാതകൾ അടിയന്തിരമായി റീടാർ ചെയ്ത് സുഗമമായ ഗതാഗതത്തിന് സജ്ജമാക്കണമെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര കോട്ടയത്ത് പി.ഡബ്ലി.യു.ഡി അധികൃതരുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. നഗരത്തിലേക്ക് വരുന്ന എല്ലാ പി.ഡബ്ലി.യു.ഡി റോഡുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലാ കെ.എം.മാണി ബൈപാസിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തിലും അവസാന ഭാഗത്തും ഭൂമി ഏറ്റെടുക്കൽ പൂർത്തിയായ ഭാഗത്ത് വെററ് മിക്‌സ് മെററി ലിംഗും ഡസ്രറ് പ്രൂഫ് ടാറിംഗും നടത്തണമെന്ന് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തെ മിനി ബൈപാസ് ,വൺവേ ഗതാഗതമുള്ള റിവർവ്യൂറോഡ്, ജനറൽ ആശുപത്രി റോഡ് എന്നിവയും ഉത്സവകാലത്തിനു മുമ്പായി നീ ടാർ ചെയ്യണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം പാലാ നഗരപ്രദേശത്തെ പ്രധാന പാതകളിലെ തകരാറുകൾ പരിഹരിക്കുമെന്ന് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.ജോസ് രാജൻ ഉറപ്പുനൽകിയതായി നഗരസഭാ ചെയർമാൻ വ്യക്തമാക്കി.