
പൊൻകുന്നം. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ വയലാർ ദിനത്തിൽ യുവകലാസാഹിതി സംഘടിപ്പിച്ച സർഗസംഗമം പൊൻകുന്നം ഹിൽഡ ഓഡിറ്റോറിയത്തിൽ കാർട്ടൂണിറ്റ് അക്കാഡമി മുൻ ചെയർമാൻ പ്രസന്നൻ ആനിക്കാട് ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് വിക്രമൻ പിള്ള അദ്ധ്യക്ഷനായിരുന്നു. വരയരങ്ങിന്റെ ഉദ്ഘാടനം സുനിൽ ഡാവിഞ്ചി നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ബിനു, ജില്ലാ സെക്രട്ടറി ജോസ് ചമ്പക്കര, മണ്ഡലം പ്രസിഡന്റ് പി.സി ബാബു, സി പി.ഐ. മണ്ഡലം സെക്രട്ടറി എം.എ. ഷാജി, ലോക്കൽ സെക്രട്ടറി പി.പ്രജിത്ത്, വനിത യുവകലാസാഹിതി ജില്ലാ സെക്രട്ടറി ശ്രീലേഖ എന്നിവ സംസാരിച്ചു. തുടർന്ന് ഗാനസംഗമവും നടന്നു.