പൊൻകുന്നം: പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്ന അന്തരിച്ച രമേശ് ബാബുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഓട്ടോ ഡ്രൈവർമാർ സ്വരൂപിച്ച സഹായനിധി അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി.
പൊൻകുന്നം ടൗണിൽ നടന്ന ചടങ്ങിൽ ഒരുലക്ഷത്തിമുപ്പതിനായിരം രൂപാ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ രമേശ് ബാബുവിന്റെ ഭാര്യ ബിൻസിക്കും മക്കൾക്കും കൈമാറി. സംയുക്ത ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ കൺവീനർ സലാഹുദ്ദിൻ പി.എസ് അദ്ധ്യക്ഷനായിരുന്നു. വിവിധ നേതാക്കളായ ഐ.എസ് രാമചന്ദ്രൻ, പ്രൊഫ.റോണി. കെ. ബേബി, എം. ബാബുകുട്ടൻ, ബി.രവിന്ദ്രൻനായർ, ടോമി ഡോമിനിക്ക്, പൊൻകുന്നം സി.ഐ എൻ. രാജേഷ്, കാഞ്ഞിരപള്ളി എം.വി.ഐ സുരേഷ്ബാബു, കെ.ജി മനോജ്, കെ.എം ദിലീപ്, ജഗദീഷ് എന്നിവർ സംസാരിച്ചു.