ചങ്ങനാശേരി: പുതുച്ചിറ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ഉത്സവം 30ന് നടക്കും. ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രി, ക്ഷേത്രം ശാന്തി പ്രവീഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 7ന് സ്കന്ദപുരാണപാരായണം. 9.30ന് കലശപൂജ, കലശാഭിഷേകം, അഷ്ടാഭിഷേകം, പ‍ഞ്ചാമ‍‍‍‍ൃതനിവേദ്യം. 12ന് ഉച്ചപൂജ. 6.30ന് ദീപാരാധന, ദീപക്കാഴ്ച.