പുതുപ്പള്ളി : ജിസാറ്റ് എൻജിനീയറിംഗ് കോളേജിൽ സ്റ്റാർട്ടപ്പ് ​ഐ.ഇ.ഡി.സിയുടെ പ്രവർത്തനവും, പുതുവർഷ ക്ലാസുകളുടെ ഓറിയന്റേഷന്റെ ഉദ്ഘാടനവും എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക്ക് തോമസ് നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കോളജ് ഡീൻ പ്രഫ. സാജു ഏലിയാസ്, പ്രിൻസിപ്പൽ ഡോ. അലക്സ് രാജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.എൻ. ഭരതൻ, കോ ഓർഡിനേറ്റേഴ്സായ ആനൂപ് ജി. ദാസ്, നിജോ ജോസ് എന്നിവർ പ്രസംഗിച്ചു.