
ചമ്പക്കര : കയ്യാലപറമ്പിൽ വി.ഇയ്യോ (90) നിര്യാതനായി. ചമ്പക്കര സർവീസ് സഹകരണ ബാങ്ക് മുൻ അസിസ്റ്റന്റ് സെക്രട്ടറിയാണ്. ഭാര്യ : ത്രേസ്യാമ്മ പെരുമ്പനച്ചി മാമ്മൂട്ടിൽ കുടുംബാംഗം. മക്കൾ : ജോർജ് (റിട്ട. ഓണററി ക്യാപ്റ്റൻ, ആർമി), ഷൈനി (സെന്റ് തോമസ് സി.എസ്.ഐ സ്കൂൾ, നെടുങ്ങാടപ്പള്ളി), ഷൈല (ചമ്പക്കര സർവീസ് സഹകരണ ബാങ്ക്), തോമസ് (കുവൈറ്റ്). മരുമക്കൾ : ലിസി, തോമസുകുട്ടി, രാജു, ജോമോൾ. സംസ്കാരം ഇന്ന് 3 ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ.