തലയോലപ്പറമ്പ് : യുവകലാ സാഹിതി തലയോലപ്പറമ്പ് മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ വയലാർ രാമവർമ അനുസ്മരണം നടത്തി. സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.അശോക്, ഗാനരചയിതാവ് വൈ.സുധാംശു, വൈക്കം ദേവ്, സാബു പി മണലൊടി, കെ.ഡി.വിശ്വനാഥൻ, റിട്ട: ഡി.ഇ.ഒ പി.കെ.ഹരിദാസ്, അഡ്വ. കെ.ആർ.പ്രവീൺ, എ.എം.അനി എന്നിവർ പ്രസംഗിച്ചു. ഗാനരചനയ്ക്ക് ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ ജയകുമാർ.കെ.പവിത്രൻ, ഡോ. വിജിത്ത് ശശിധർ, പ്രൊഫ. എച്ച് സദാശിവൻ പിള്ള, വൈക്കം ദേവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വയലാർ കാവ്യ ഗാനസദസും സംഘടിപ്പിച്ചു. പി.കെ.ഹരിദാസ്, ബിന്ദു ഹരിദാസ്, എ.ജി.സലിം, വി.പി.രാജ, സുനിത, ബാബുജി, ശ്രീധരൻ പടിഞ്ഞാറെക്കര, ചെറിയാൻ, സി.കെ.വിശ്വംഭരൻ, ബേബി എന്നിവർ കവിതകളും ഗാനങ്ങളും ആലപിച്ചു.