
സചിവോത്തമപുരം. വിവിധ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ സചിവോത്തമപുരം ശ്രീറാം വോയിസിന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും വയലാർ ഗാനസന്ധ്യയും നടത്തി. കുറിച്ചി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ഡി സുഗതൻ ഉദ്ഘാടനം ചെയ്തു. കെ.ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു. യുവരശ്മി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് വി. കെ സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. വയലാർ ഗാനസസ്യയിൽ ഐഡിയ സ്റ്റാർ സിംഗർ സീസൺ ഫെയിം ഉണ്ണിമോൾ മുഖ്യാതിഥിയായിരുന്നു. ബിജു തോമസ്, സിന്ധു സജി, ബിജു പ്രസാദ്, കുഞ്ഞുമോൻ, തമ്പി തോമസ് തുടങ്ങിയവർ പങ്കെടുത്തു.