ചെമ്പ് : ചെമ്പ് ഗ്രാമപഞ്ചായത്ത് ചെമ്പിലരയൻ ബോട്ട് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മുറിഞ്ഞപ്പുഴയിൽ നവംബർ 20 നു നടക്കുന്ന ചെമ്പിലരയൻ ജലോത്സവത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുകന്യ സുകുമാരൻ കുടുംബശ്രീ ചെയർപേഴ്‌സൺ സുനിത അജിത്തിന് ആദ്യ കൂപ്പൺ നൽകി നിർവഹിച്ചു. യോഗത്തിൽ സംഘാടകസമിതി ചെയർമാൻ അഡ്വ എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.കെ രമേശൻ സ്വാഗതം പറഞ്ഞു. കുമ്മനം അഷ്‌റഫ് സാങ്കേതികമായ കാര്യങ്ങൾ വിശദീകരിച്ചു. കെ.എസ്.രത്‌നാകരൻ, കെ.വിജയൻ, ബെപ്പിച്ചൻ തുരുത്തിയിൽ, എം.കെ.ശീമോൻ, ടി.സി.ഗോപി, ആശ ബാബു, രാഗിണി ഗോപി, സുനിൽ മുണ്ടക്കൻ രഞ്ജിനി ബാബു, ടി.സി.ഷണ്മുഖൻ, ടി.ആർ.സുഗതൻ, അമൽരാജ്, കബീർ, ലയചന്ദ്രൻ, വി.കെ.ശശിധരൻ, പി.എ.രാജപ്പൻ, മൊഹമ്മദ് ജലീൽ, പി.കെ.വേണുഗോപാൽ, പി.ജി.രാജേന്ദ്രൻ, എം.പി.ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.