പാലാ: തൃക്കയിൽ മഹാദേവ ക്ഷേത്രത്തിലെ ശാസ്താ ശ്രീകോവിലിനുള്ള തറക്കല്ലിടീൽ ഭക്തിനിർഭരമായി. തന്ത്രി കണ്ഠരര് രാജീവരരുടെയും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. മഹാദേവ ക്ഷേത്രത്തിലേക്ക് ക്ഷേത്രോപദേശക അഡ്‌ഹോക് കമ്മറ്റി കൺവീനർ ഡോ.പി.ജി. സതീഷ്ബാബു കരുണ പണികഴിപ്പിച്ച് സംഭാവനയായി നൽകിയ പഞ്ചലോഹത്തിൽ തീർത്ത അങ്കിയുടെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിച്ചു. ലതാ ഗോപിനാഥൻ നായർ സംഭാവന ചെയ്ത ചന്ദ്രക്കലയുടെ സമർപ്പണവും നടന്നു. ക്ഷേത്ര സമിതി ഭാരവാഹികളായ ഡോ.പി.ജി സതീഷ്ബാബു, കെ.സി. നിർമ്മൽകുമാർ, ലതാ ഗോപിനാഥ്, അശോകൻ മൂന്നാനി, സുനിൽ കിഴപാറയിൽ, കെ. ഗോപി, രമണി ഗോപി, പത്മ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.